കാട്ടാക്കട:സി.പി.ഐ കാട്ടാക്കട ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാട്ടാക്കടയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ കുടിവെള്ളം കാട്ടാക്കട ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ബിജുകുമാർ ഏറ്റുവാങ്ങി.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്‌,എൽ.സി അംഗങ്ങളായ കാട്ടാക്കട മാഹീൻ,കിരൺകുമാർ,അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.