തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ കോവിഡ് രോഗമുക്തരായി. എറണാകുളത്ത് ബ്രിട്ടിഷുകാരി ഉള്‍പ്പെടെ ആറുപേരെയും മലപ്പുറത്തും തൃശൂരിലും ഓരോരുത്തരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. എറണാകുളത്ത് രോഗം ഭേദമായവരില്‍ രണ്ടുപേര്‍ കണ്ണൂരുകാരും മൂന്നുപേര്‍ എറണാകുളംകാരുമാണ്.
മാര്‍ച്ച് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരാണ് ഇവര്‍. ബ്രിട്ടിഷ് സംഘത്തിലെ ആരും ഇനി ചികില്‍സയില്‍ ഇല്ല. മലപ്പുറത്ത് രോഗം ഭേദമായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ മുസ്തഫയെ മാര്‍ച്ച് 28 നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ രോഗം മാറിയത് മാള സ്വദേശിയായ വസ്ത്രവ്യാപാരിക്കാണ്. എറണാകുളത്തും എട്ടും തൃശൂരില്‍ ആറും മലപ്പുറത്ത് പതിമൂന്നും പേരാണ് ഇനി ചികില്‍സയിലുള്ളത്.