തിരുവനന്തപുരം: ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ ബെവ്‌കോ വഴി ഓൺലൈൻ മദ്യവിൽപന ശുപാർശ ചെയ്തത് വിചിത്രമാണെന്നും അത് നടപ്പാക്കരുതെന്നും മുഖ്യമന്ത്രിക്ക് വി.എം. സുധീരൻ കത്തയച്ചു. മദ്യശാലകൾ അടച്ചു പൂട്ടിയതിനെത്തുടർന്ന് നാട്ടിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്താൻ സമിതിക്ക് കഴിഞ്ഞില്ല. കൊവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് മുന്നോട്ടു പോകുന്ന സർക്കാർ മദ്യത്തിന്റെ കാര്യത്തിലും അത് ഉൾക്കൊള്ളാൻ തയ്യാറാകണം.