nad

കുവൈറ്റ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ മുഴുവൻ നാടുകടത്തണമെന്ന് നടി ഹയാത്ത് അൽ ഫഹദ്. കുവൈറ്റിലെ ആശുപത്രികളെല്ലാം വിദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധികൃതർ ഇടപെട്ട് പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് അയയ്ക്കണമെന്നാണ് കുവൈറ്റ് ടെലിവിഷൻ ചാനലായ എ.ടി.വിയിൽ ഒരു ടെലിഫോൺ ചർച്ചയിലൂടെ നടി വിവാദ പരാമർശം നടത്തിയത്. മനുഷ്യത്വ രഹിതമായ നടിയുടെ വാക്കുകൾക്കെതിരെ സ്വദേശികളും ആരാധകരുമുൾപ്പെടെ രംഗത്തെത്തി.

മനുഷ്യത്വം ഇല്ലാത്ത വാക്കുകളെന്ന് പലരും വിമർശിച്ചപ്പോൾ, പ്രവാസികളുടെ തൊഴിൽ ബലത്തിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നതെന്ന് ജനങ്ങൾ ഓർമിപ്പിച്ചു. പ്രവാസികൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ നടിയ്ക്ക് ഭക്ഷണം പോലും കിട്ടില്ലായിരുന്നെന്ന് ചിലർ ട്വീറ്റ് ചെയ്തു.