ഒമാൻ: കൊവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 457 ആയി. 38 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. രണ്ടുപേർ മരിച്ചു. 109 പേർ സുഖം പ്രാപിച്ചു. ബാക്കി 346 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മസ്‌കറ്റ് ഗവർണറേറ്റിൽ നാളെ മുതൽ നിലവിൽ വരും. അവശ്യ സാധനങ്ങളെ ഓഴിവാക്കിയാണ് ലോക്ക് ഡൗൺ.