ambulance-

​​​​മംഗളൂരു: ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ കുടുങ്ങിയ ആളുകളെ സ്വദേശത്തേ ക്കെത്തിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടി. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സാണ് ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്പോസ്റ്റില്‍ പിടികൂടിയത്. ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയ ആംബുലന്‍സിലാണ് മടക്കയാത്രയില്‍ ആളുകളെ കയറ്റിയത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരുവില്‍ കുടുങ്ങിയ രോഗികളാണ് ഇതില്‍ ഏറെയും. നാട്ടിലെത്തിക്കാന്‍ ഒരാള്‍ക്ക് 1,500 രൂപ വീതം ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. ആംബുലന്‍സ് കസ്റ്റഡിയിലെടുത്തശേഷം ഇതിലുണ്ടായിരുന്ന രണ്ടു ഡ്രൈവര്‍മാരടക്കം മുഴുവന്‍ യാത്രക്കാരെയും എന്‍.ആര്‍.പുരയില്‍ നിരീക്ഷണത്തിലാക്കി.