hjl

വർക്കല:നെടുവിലപ്പൻ കുന്നിലെ എം.ജി കോളനിയിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട 105 കുടുംബങ്ങളെ ദത്തെടുത്ത് വർക്കല പൊലീസിന്റെ നല്ല മനസ്.ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി നെട്ടോട്ടമോടിയിരുന്ന കുടുംബങ്ങൾക്കാണ് സ്റ്റേഷന്റെ കാരുണ്യത്തിൽ സഹായമെത്തിയത്.ദിവസ വേതനം കൊണ്ട് ജീവിച്ചുപോന്നവർ ലോക്ക‌് ഡൗൺ ദിവസങ്ങൾ പിന്നിട്ടതോടെ പട്ടിണിയിലാവുകയായിരുന്നു.വിവരം അറിഞ്ഞതോടെ സ്റ്റേഷന്റെ നേതൃത്വത്തിൽ ബീറ്റ് ഓഫീസർമാരായ ജയപ്രസാദും അൻസറും പി.ആർ.ഒ ഷാബുവും ചേർന്ന് ഇവർക്ക് വേണ്ട് ഭക്ഷണവും ആവശ്യസാധനങ്ങളും മരുന്നുകളും എത്തിച്ചു നൽകി. പ്രദേശത്തെ വിവിധ സംഘടനകളുടെ സഹകരണവും ലഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സ്നേഹ സ്‌പർശമെന്ന പദ്ധതി വഴി തെരുവിൽ അലയുന്നവർക്കും പാവപ്പെട്ടവർക്കും കിടപ്പ് രേഗികൾക്കും അനാഥാലയങ്ങളിലും ഭിന്നശേഷിക്കാർക്കും മിണ്ടാപ്രാണികൾക്കും മൂന്നു നേരവും പൊലീസുകാർ ഭക്ഷണമെത്തിക്കുന്നുണ്ട്.ബീറ്റ് ഓഫീസർമാരായ ജയപ്രസാദ്,അൻസർ,വർക്കല സി.ഐ ജി .ഗോപകുമാർ പ്രൊബേഷൻ എസ്.ഐ പ്രവീൺ എന്നിവരാണ് ഏകോപനം.32 റസിഡന്റസ് അസോസിയേഷനുകൾ,റോട്ടറി ക്ലബ്,ലയൺസ് ക്ലബ്,കടലോര ജാഗ്രതാ സമിതി,ക്ഷേത്ര കമ്മിറ്റികൾ തുടങ്ങി സാമൂഹിക-രാഷ്ട്രീയ,സാംസ്‌കാരിക സംഘടനകളും വ്യക്തികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.