കല്ലമ്പലം:നാവായിക്കുളത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യകേന്ദ്രത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കിയെന്ന് പ്രസിഡന്റ് കെ.തമ്പി പറഞ്ഞു. റോഡുകളിൽ പരിശോധന കർശനമാക്കി. 235പേരാണ് ഹോം ക്വാറന്റെെനിള്ളുത്. കമ്മ്യൂണിറ്റി കിച്ചൺ വഴി ദിവസേന 325 പേർക്ക് ഭക്ഷണപ്പൊതികളെത്തിക്കുന്നു.വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന 70 അന്യസംസ്ഥാന തൊഴിലാളികൾക്ക് പഞ്ചായത്ത് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്.നിരീക്ഷണ ക്യാമ്പിനായി രണ്ടു സ്വകാര്യ ആശുപത്രികളിലും വിവിധ സ്‌കൂളുകളിലുമായി 80 മുറികളും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.