കൊച്ചി: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്‌ഡൗണിൽ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധന പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്‌സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ ശമ്പള വർദ്ധന ലഭിക്കുക. കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.