ummen-chandy

തിരുവനന്തപുരം:സമൂഹ അടുക്കളയും ഭക്ഷണ വിതരണവും

തുടരാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സർക്കാർ വിഹിതം അനുവദിക്കണമെന്നും കാർഷിക,നാണ്യവിളകളുടെ കച്ചവടത്തിന് അവസരം ഒരുക്കണമെന്നും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യമൊരുക്കാൻ മുൻകരുതലെടുക്കണം. പ്രവാസി സമൂഹത്തിന് കൊവിഡ് മൂലമുള്ള പ്രശ്നങ്ങളുന്നയിക്കാൻ നോർക്കയിൽ ടോൾഫ്രീ നമ്പർ സംവിധാനം വേണം.

സമൂഹ അടുക്കളയുടെ നടത്തിപ്പിനായി സേവനം ചെയ്യാൻ വരുന്നവരെ തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ പറഞ്ഞു.

കാർഷിക വായ്പ ഉൾപ്പെടെ എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മോറട്ടോറിയവും പലിശയിളവും വേണം.
റബ്ബർ ടാപ്പിംഗിന് അനുമതി നൽകണം. 15 മാസം കുടിശ്ശികയായ 150 രൂപയുടെ റബർ വില സ്ഥിരതാ ഫണ്ട് ഉടൻ നൽകണം. പാടം കൊയ്യാനും നെല്ല് സംഭരിക്കാനും വില നൽകാനും നടപടി വേണം.
റബ്ബർ, കശുവണ്ടി, കൊപ്ര, പച്ചതേങ്ങ തുടങ്ങിയവ ബന്ധപ്പെട്ട ഫെഡറേഷനുകൾ വഴി സംഭരിക്കണം. മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറക്കണം. റബ്ബർ വാങ്ങാനും കൊണ്ടുപോകാനും വൻകിട വ്യാപാരികൾക്കും ടയർ ഫാക്ടറികൾക്കും നിർദ്ദേശം നൽകണം. പട്ടിണിയുടെ വക്കിലായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.