modi-

ന്യൂഡൽഹി: ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ കോവിഡ് 19 എമർജൻസി റെസ്‌പോൺസ് ആൻഡ് ഹെൽത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ് പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.2020 ജനുവരി മുതൽ 2024 മാർച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.ഫണ്ട് പൂർണമായും കേന്ദ്രത്തിന്റേതാണ്.

ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികൾ സ്ഥാപിക്കൽ, ബയോ-സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.


കോവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഐസൊലേഷൻ ബ്ലോക്കുകൾ, വെന്റിലേറ്ററുകളുള്ള ഐ.സി.യു, ആശുപത്രികളിലെ ഓക്‌സിജൻ വിതരണം, ലബോറട്ടറികൾ ശക്തിപ്പെടുത്തുക, പുതിയ നിയമനം, ജീവനക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് വോളന്റിയർമാർ എന്നിവർക്കുള്ള ഇൻസെന്റീവ് എന്നിവയും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നവയാണ്.
2020 ജനുവരി മുതൽ 2020 ജൂൺ വരെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം ജൂലായി 2020 മുതൽ മാർച്ച് 2021 വരെയാണ്. 2021ഏപ്രിൽ മുതൽ 2024 മാർച്ച് വരെയാണ് മൂന്നാംഘട്ടം