മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിൽ നടന്നു വരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം നൽകിയ ഭക്ഷണ പൊതിയാണ് വിതരണം ചെയ്തത്.ഇരുന്നൂറ്റി മുപ്പത്തി രണ്ട് പേർക്കാണ് ഭക്ഷണ പൊതി വിതരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാന് ഭക്ഷണപ്പൊതി നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈനാ ബീവി,വിജുകുമാർ,സാംബശിവൻ ,സുജ,ഫൈസൽ,സഹകരണ സംഘം ഭരണ സമിതി അംഗങ്ങളായ സത്യദേവൻ,ചന്ദ്രാനനൻ,രാമചന്ദ്രൻ പിള്ള,ദേവരാജൻ,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.