lock-down-

ബംഗളൂരൂ: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. എന്നാൽ അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് കേന്ദ്രസർക്കാർ സൂചന നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ആലോചിച്ചാവും നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്നാണ് അറിയിച്ചത്. ഇക്കാര്യത്തിൽ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്.