തിരുവനന്തപുരം:സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റ് തട്ടിപ്പാണെന്നെന്നും, .700 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റുകളാണ് 1000 രൂപയുടേതെന്ന് പറഞ്ഞ് നൽകുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ചിലർ അന്ധമായ കേന്ദ്ര വിരോധം പ്രചരിപ്പിക്കുന്നു.കേന്ദം ഫണ്ട് തരുന്നില്ലെന്ന കുപ്രചാരണം അടിസ്ഥാന രഹിതമാണ്...പ്രളയത്തിന് കേന്ദ്രം നൽകിയ 4000 കോടി രൂപയിൽ 2000 കോടി ഇതുവരെ ചെലവഴിച്ചിട്ടില്ല.ഇതിൽ ആയിരത്തോളം കോടി രൂപ സർക്കാർ യെസ് ബാങ്കിലടക്കം പല ബാങ്കുകളിലും ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്.പ്രളയസമയത്ത് കേന്ദ്രത്തിനെതിരെ നടത്തിയ അതേ പ്രചരണമാണ് സംസ്ഥാന സർക്കാർ ഇപ്പോഴും നടത്തുന്നത്.1277 കോടി രൂപ റവന്യു കമ്മി പരിഹരിക്കാനും 667.5 കോടി രൂപ തൊഴിൽ ഉറപ്പ് പദ്ധതികൾക്കും കേന്ദ്രം നൽകിയിട്ടുണ്ട്.ഇതിൽ സാധന സാമഗ്രികൾ വാങ്ങാൻ 396 കോടി മുനകൂറായി നൽകി. ഈ പണം മുഴുവനും സംസ്ഥാന ധനമന്ത്രി ട്രഷറിയിലേക്ക് വക മാറ്റി.സംസ്ഥാന മന്ത്രിമാരുടേയും എം.എൽ.എമാരുടേയും ശമ്പളം കുറയ്ക്കണം.. ആവശ്യമില്ലാത്ത തസ്തികകൾ ഒഴിവാക്കി ചെലവ് കുറച്ച് ധൂർത്ത് അസാനിപ്പിക്കണം.കമ്മ്യൂണിറ്റി കിച്ചണുകൾക്ക് സർക്കാർ പണം നൽകുന്നില്ല.. രാഷ്ട്രീയ പ്രേരിതമായി ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ചാണ് ജനതാ കിച്ചൺ നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.