തിരുവനന്തപുരം∙ ലോക്ഡൗൺ ലംഘിച്ച് നാട്ടിൽ പോയ കണ്ണൂർ ഡി.എഫ്.ഒയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഗുരുതര അച്ചടക്കലംഘനമാണ് ഉണ്ടായത്. നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രസർക്കാരിനു കൈമാറിയെന്നും ലോക്ഡൗണിൽ ഘട്ടം ഘട്ടമായി ഇളവുവേണമെന്നാണ് സംസ്ഥാത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു