നെടുമങ്ങാട് :നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന ക്ലാസുകൾ തുടങ്ങി.ഗ്ലോബൽ സിറ്റിസൺഷിപ്പ് എഡ്യുക്കേഷന്റെ ഓണലൈൻ പരിശീലനം കൈരളി വിദ്യാഭവനിലെ അദ്ധ്യാപകർക്കും ഏർപ്പെടുത്തി.ലോക്ക് ഡൗൺ സമയത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനായി എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി വീഡിയോരൂപത്തിൽ ശേഖരിച്ച് ഫെയ്സ് ബുക്കിൽ പ്രസിദ്ധീകരിക്കാനും ക്രമീകരണം ഏർപ്പെടുത്തിയതായി സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.