നെയ്യാറ്റിൻകര:സി.പി.ഐ അതിയന്നൂർ ലോക്കൽ കമ്മറ്റി ശേഖരിച്ച പല വ്യജ്ഞനങ്ങളും പച്ചക്കറി സാധനങ്ങളും അതിയന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് കൈമാറി.ലോക്കൽ കമ്മിറ്റി സെക്രട്ടറി നെല്ലിമൂട് ശശി സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി ബീനയ്ക്ക് കൈമാറി. പ്രൊഫ.എം.ചന്ദ്രബാബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ,വാർഡ് മെമ്പർ അതിയന്നൂർ ശ്രീകുമാർ,ലോക്കൽ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.