നെയ്യാറ്റിൻകര:പിരായുംമൂട് വാർഡിൽ താമസിക്കുന്ന പത്തോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി അരിയും പലവ്യജ്ഞന സാധനങ്ങളും വിതരണം ചെയ്തു.സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്.ഷെറിൻ കിറ്റ് വിതരണം ചെയ്തു.ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എസ്.സജീവ് കുമാർ,സി.ഷാജി,വി.അനിൽകുമാർ,ഇ. സ്റ്റാൻലി ജോസ്,എ.ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.