നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന പഴകിയ മത്സ്യം അടങ്ങിയ കണ്ടെയ്നർ ലോറി അമരവിള ചെക്ക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. ഇന്നലെ രാവിലെ നെയ്യാറ്റിൻകര നഗരസഭാ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റിൽ പഴകിയ മത്സ്യം കയറ്റിയ ലോറി പിടികൂടിയത്. രണ്ട് കണ്ടെയ് നറുകളിലാണ് മത്സ്യം കൊണ്ടുവന്നത്.