bamboo

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മുളകൾ 11 കെ.വിയിൽ തട്ടി തീപിടിച്ചു .കഴിഞ്ഞ ദിവസം വൈകിട്ട് 4.40 ന് വെഞ്ഞാറമൂട് മാണിക്കൽ പള്ളിക്ക് സമീപമുള്ള പുരയിടത്തിൽ നിന്ന മുളകളാണ് ലൈനിൽ തട്ടിയത്. തീ സമീപത്ത് വ്യാപിച്ച് നിരവധി വൃക്ഷങ്ങളിലേക്കും പുരയിടത്തിലേക്കും പടർന്നു. വെഞ്ഞാറമൂട് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ നസീർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അശോകൻ ഫയർ ഓഫീസർമാരായ അരുൺ മോഹൻ,നിശാന്ത് സനൽകുമാർ,അരുൺ എസ്. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.