പാലോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്റെ സഹകരണത്തോടെ തിരഞ്ഞെടുത്ത 350 വ്യക്തികൾക്കും ബ്രൈമൂർതോട്ടം തൊഴിലാളികൾക്കും മലമാരി അംബേദ്കർ കോളനിയിലെ അന്തേവാസികൾക്കും പെരിങ്ങമ്മല ഹെൽത്ത് സെന്ററിലും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഭക്ഷണപ്പൊതി വിതരണോദ്ഘാടനം വാമനപുരം എം.എൽ.എ ഡി.കെ. മുരളി നിർവഹിച്ചു. കൂടാതെ പത്രവിതരണക്കാർക്ക് മാസ്കും ഗ്ലൗസും സാനിട്ടൈസറും ഇതോടൊപ്പം വിതരണം ചെയ്തു. വരും നാളുകളിൽ കൂടുതൽ കരുതലോടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് അരുൺ, സെക്രട്ടറി ബെൻസി, ട്രഷറർ അനസ് എന്നിവർ അറിയിച്ചു. മനേഷ്, ജവാദ്, ഷഫീക്ക്, പാപ്പച്ചൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.