murder-

ന്യൂഡൽഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ച യുവാവ് മരിച്ചു. മധ്യപ്രദേശില്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇരുപത്തിരണ്ടുകാരനാണ് ഞായറാഴ്ച ഹരേവാലി ഗ്രാമത്തില്‍ വച്ച് മര്‍ദനമേറ്റത്. ഭോപാലില്‍ നിന്ന് ലോറിയില്‍ ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ മെഹ്ബൂബ് അലിയെ പൊലീസ് തടഞ്ഞ് ആരോഗ്യപരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്കയച്ചു. ഇതിനുപിന്നാലെ അലി കോവിഡ് പരത്താനാണ് തിരിച്ചെത്തിയതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പാടത്തുവച്ച് മര്‍ദനമേറ്റത്. ബവാന പൊലീസ് മൂന്നുപേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.