നെടുമങ്ങാട് :ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 2003 -05 പ്ലസ്‌ടു പൂർവ വിദ്യാർത്ഥികൾ ഡോ.എംബി അനീഷിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ തയ്യാറാക്കി നെടുമങ്ങാട് താലൂക്കിലെ സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും വിതരണം ചെയ്തു.ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാറിന് കൈമാറി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബി.ബിജു,വൈസ് പ്രസിഡന്റ് എസ്.എൻ ബിജു,ഡോ.എം.ബി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒാഫീസ്,വെള്ളനാട് പി.എച്ച്.സി,ആര്യനാട് പൊലീസ് സ്റ്റേഷൻ,വില്ലേജോഫീസ് എന്നിവിടങ്ങളിലായി 300 ബോട്ടിൽ സാനിറ്റൈസർ വിതരണം ചെയ്തു.