കല്ലമ്പലം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതോടെ മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പയ്യൂർക്കോണം,കാട്ടിൽപ്പുര കോളനികളിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.പലവ്യഞ്ജനവും പച്ചക്കറികളും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വലിയവിള സമീറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്‌തു.പ്രവർത്തകരായ ഇജാസ്,ശരത്ത്,സിനാൻ,ആഷിക് തുടങ്ങിയവരും കോൺഗ്രസ് നേതാക്കളായ പി.ജെ നഹാസ്, അസീസ് കീനാലുവിള മോഹനൻ,വാർഡ് മെമ്പർ പ്രശോഭന വിക്രമൻ തുടങ്ങിയവരാണ് സാധനങ്ങൾ ശേഖരിച്ചതും 50 വീടുകളിൽ കിറ്റുകളെത്തിച്ചതും.