ബാലരാമപുരം: പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള 131 പേരിൽ 120 പേർക്കും രോഗലക്ഷണങ്ങളിലെന്ന് സി.എച്ച്.സി അറിയിച്ചു. വിദേശത്ത് നിന്നെത്തിയവരും കുടുംബാംഗങ്ങളും അവരോട് സമ്പർക്കും പുലർത്തിയവരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. തുമ്മൽ,​ജലദോഷം,​ ശരീര വേദന എന്നിവയുള്ളവർ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കണം. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും പാലിയേറ്റീവ് കെയർ രോഗികൾക്കും ആശാവർക്കർ മുഖേന മരുന്ന് വിതരണം ആരംഭിച്ചിട്ടുണ്ടെന്നും സി.എച്ച്.സി വ്യക്തമാക്കി.