കിളിമാനൂർ:നഗരൂർ സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ പാലിയേറ്റീവ് കെയർ രോഗികൾ,കിടപ്പ് രോഗികൾ,ആശ്രയാ ആനുകൂല്യത്തിന് അർഹരായവർ തുടങ്ങിയ അഞ്ഞൂറിൽ പരം സാധു കുടുംബങ്ങൾക്കാണ് സഹായം നൽകി. ബാങ്കിന്റെ വിഹിതമായി 2,25000/- രൂപയും ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും മറ്റും സംഭാവനയായി 50000/-രൂപയും ഉൾപ്പെട്ട തുകയാണ് ധാന്യ കിറ്റിനായി വിനിയോഗിച്ചത്. ബാങ്ക് ഭരണ സമിതി അംഗങ്ങളിൽ ഒരു വാർഡിൽ ഒരാളും ഒരു ജീവനക്കാരനും ചേർന്നാണ് ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചത്.