apr09d

ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്‌തിരുന്ന ഭക്ഷണ പൊതികളുടെ എണ്ണം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരിയെ തടഞ്ഞു വച്ചു.പൊതികളുടെ എണ്ണം 215ൽ നിന്ന് 90 ആക്കിയെന്നാണ് ആരോപണം.സി,പി,എം ഏരിയ കമ്മിറ്റിയംഗം കെ.വാരിജാക്ഷൻ, സി.പിഎം(ഐ) സെക്രട്ടറിമാരായ എം.ബി ദിനേശ്,അഡ്വ അനിൽ,വാർഡംഗങ്ങളായ ജയശ്രീ,ഹരി,അനിൽ,സിമി,സന്തോഷ്,സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.