കാട്ടാക്കട:കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വീടുകളിലെത്തിക്കാൻ "ആയുഷ് - ഒപ്പം" എന്ന രോഗ പ്രതിരോധ പരിപാടി ആരംഭിക്കുമെന്ന് ഐ.ബി.സതീഷ്.എം.എൽ.എ പറഞ്ഞു.സാമൂഹ്യ അകലം,ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങൾക്ക് ആയുർവേദ,ഹോമിയോ വകുപ്പുകൾ നേതൃത്വം നൽകും.വെർച്വൽ ഒ.പി സംവിധാനം ഏർപ്പെടുത്തി,ഫോണിലൂടെ ഡോക്ടർമാരുമായി സംസാരിക്കാനും മരുന്നുകൾ വീടുകളിലെത്തിക്കാനും സംവിധാനമൊരുക്കും.പൊലീസ്,ഫയർഫോഴ്സ്,ആശാ പ്രവർത്തകർ എന്നിവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ നൽകുമെന്നും എം.എൽ.എ അറിയിച്ചു.
വകുപ്പ് നമ്പറുകൾ
കാട്ടാക്കട പഞ്ചായത്ത്:ആയൂർവേദം-9495148480.ഹോമിയോ-9447144639 മലയിൻകീഴ് പഞ്ചായത്ത്: ആയൂർവേദം-9847592865,9349120560 ഹോമിയോ-9995887377.മാറനല്ലുർ പഞ്ചായത്ത്:ആയൂർവേദം-9447281344 ഹോമിയോ-9895130l48.വിളപ്പിൽ പഞ്ചായത്ത്:ആയൂർവേദം-7012681831 ഹോമിയോ-9446039046.പള്ളിച്ചൽ പഞ്ചായത്ത്:ആയൂർവേദം-9995793457 ഹോമിയോ-9605607785.വിളവൂർക്കൽ പഞ്ചായത്ത്:ആയൂർവേദം-9895425303 ഹോമിയോ-9497690868,കോഡിനേറ്റർ:9747949554.