പൂവാർ:ജനാധിപത്യ മഹിളാ അസോസിയേഷൻ പൂവാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കുള്ള ഭക്ഷണ പൊതികൾ കൈമാറി. 300 പേർക്കുള്ള ഭക്ഷണ പൊതികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി ഏറ്റുവാങ്ങി. അവ അപ്പോൾ തന്നെ വാളന്റിയേഴ്സിന്റെ സഹായത്തോടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവർക്ക് വിതരണം ചെയ്തെന്ന് സംഘാടകർ അറിയിച്ചു.