chenkal-temple

പാറശാല: ചെങ്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഒരു ദിവസം 500 ഓളം പേർക്ക് ഭക്ഷണം നൽകിവരികയാണ്. ഇതിന്റെ ഭാഗമായി ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങൾ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാറിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് അംഗം ജയറാം, മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, പള്ളിമംഗലം പ്രേംകുമാർ എന്നിവർ പങ്കെടുത്തു.