തിരുവനന്തപുരം : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം, ടെലി മെഡിസിൻ, ടെലി കൗൺസിലിംഗ്, വയോജനങ്ങൾക്ക് വീടുകളിൽ മരുന്ന് എത്തിക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടന്നുവരികയാണ്. ലോക്ക് ഡൗണിന്റെ പ്രതികൂല സാഹചര്യത്തിൽ കർമ്മനിരതരായിരിക്കുന്ന ഹോമിയോപ്പതി വകുപ്പിലെ ഡോക്ടർമാരെയും ജീവനക്കാരെയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷഫീക്ക് മസാനി പി.എം, ജനറൽ സെക്രട്ടറി ഡോ. ദീപ എ.എസ് എന്നിവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളതായും അവർ അറിയിച്ചു.