തിരുവനന്തപുരം: യേശുദേവന്റെ തിരുവത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ലോക് ഡൗൺ സാഹചര്യത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകളിൽ വൈദികരും ശുശ്രൂഷകരുമടക്കം അഞ്ചു പേരിൽ കൂടുതൽ പങ്കെടുത്തില്ല. ചടങ്ങുകൾ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികൾക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അപ്പം മുറിക്കൽ ചടങ്ങ് വീടുകളിലാണ് നടത്തിയത്. ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുമെങ്കിലും കുരിശിന്റെ വഴിയും നഗരി കാണിക്കലും ഉണ്ടാകില്ല. ശനിയാഴ്ച രാത്രി 11 ഓടെ ഉയിർപ്പിനോടനുബന്ധിച്ചുള്ള കർമ്മങ്ങളും അടച്ചിട്ട ദേവാലയങ്ങളിൽ നടക്കും.