മീററ്റ്: ലോക്ക്ഡൗൺ ലംഘിച്ച് പുറത്ത് ചുറ്റിയടിക്കാൻ പെൺകുട്ടി വിസമ്മതിച്ചതിൽ പ്രകോപിതനായ യുവാവ് വെടിവച്ച് സ്വയം ജീവനൊടുക്കി. അക്ബർപുർ സ്വദേശിയായ ആസിഫ് അലി(21)യാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. മീററ്റ് ബഹ്സുമ മേഖലയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം.
ലോക്ക്ഡൗൺ ലംഘിച്ച് കഴിഞ്ഞദിവസം ആസിഫ് അലി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പുറത്ത് കറങ്ങാൻപോകാൻ പെൺകുട്ടിയെ നിർബന്ധിച്ചു.താൻ വീടിന് പുറത്തിറങ്ങില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ യുവാവ് പ്രകോപിതനായി. കൈയിലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വയറിന്റെ ഭാഗത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.