ലുധിയാന: കൊവിഡ് ബാധിതനായ കള്ളനെ പിടികൂടിയ പൊലീസുകാർ പൊല്ലാപ്പിലായി. കള്ളനെ പിടികൂടിയ പൊലീസ് സ്റ്റേഷനിലെ 17 പൊലീസുകാർ ഇതോടെ ക്വാറന്റൈനിലായി.
വാഹനം മോഷ്ടിച്ച സൗരവ് സെഹഗാൾ എന്ന കള്ളനെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പൊലീസുകാരെല്ലാം ഭയന്നു. തുടർന്ന് സ്‌റ്റേഷനിലെ എസ്.എച്ച് ഒമാർ ഉൾപ്പെടെയുള്ള 17 പൊലീസുകാരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഏപ്രിൽ അഞ്ചിനാണ് കളളനെ പൊലീസ് പിടികൂടിയത്. ഏപ്രിൽ ആറിന് ഇയാൾ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പൊലീസുകാരെയും നിരീക്ഷണത്തിലാക്കിയത്..