റിയാദ് : സൗദിയിൽ രോഗബാധിതരുടെ എണ്ണം 3287 ആയി. റിയാദിലാണ് എറ്റവും രോഗം കൂടുതൽ രോഗബാധിതർ. മക്ക, മദീന,ജിദ്ദ, ഖത്തീഫ്, ദമാം എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്. ഇന്നുമാത്രം 3 പേർ മരിച്ചു. ഇതോടെ സൗദിയിൽ ആകെ മരിച്ചവരുടെ എണ്ണം 44 ആയി. 2577 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകത്താകമാനം കൊവിഡ് മരണം 89,000 പിന്നിട്ടു .രോഗബാധിതരുടെ എണ്ണം 15,29,640 ആണ്. 337,164 ആണ് 48,201 പേർ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്. ലോകത്ത് ചികിത്സയിലുള്ളത് 1,103,058 പേരാണ്.