തിരുവനന്തപുരം: സംസ്ഥാനം വലിയൊരു വിപത്തിനെ നേരിടുമ്പോൾ അങ്ങേയറ്റം ദൗർഭാഗ്യകരമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തങ്ങളുടെ വാദം സമർത്ഥിക്കാൻ ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയുമാണ് പ്രതിപക്ഷം കൂട്ടുപിടിക്കുന്നത്. .

ഒരു പുതിയ സാമ്പത്തിക സഹായവും കേന്ദ്രം കേരളത്തിന് നൽകിയിട്ടില്ല. അത്യാവശ്യ മുൻഗണന കൊടുക്കേണ്ട ആരോഗ്യ മേഖലയ്ക്ക് പത്തു പൈസ പോലും നൽകിയിട്ടില്ല. ഇക്കാര്യങ്ങളൊന്നും ആലോചിക്കാനുള്ള രാഷ്ട്രീയ നെറിവ് കേരളത്തിലെ പ്രതിപക്ഷത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലെ മാത്രമല്ല, കേന്ദ്രത്തിലെയും പ്രതിപക്ഷമാണ് തങ്ങളെന്ന കാര്യം ഇവർ മറന്നു പോകുന്നു,

. ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനോരായിരം കോടി സംസ്ഥാനങ്ങൾക്ക് വീതിച്ചപ്പോൾ കേരളത്തിന് വെറും 157 കോടി നൽകി കൈകഴുകിയ കേന്ദ്രത്തെക്കുറിച്ച് പ്രതിപക്ഷത്തിന് വിമർശനമില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും കേന്ദ്രം നമ്മോടു തുടരുന്ന ശത്രുതയോട് ഒരു വിമർശനവും പ്രതിപക്ഷ നേതാവിനില്ല. അതിനു പകരം ബി.ജെ.പിയുടെ മെഗാഫോൺ വാടകയ്‌ക്കെടുത്ത് കേരള സർക്കാരിനെ വിമർശിക്കുകയാണ് - ഐസക് കുറ്റപ്പെടുത്തി.