തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചിച്ചു. കേരളത്തിലെ താഴേതട്ടിലുള്ളവർക്കിടയിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ടി.വി ബാബു കാഴ്ച വച്ചത്. പാവപ്പെട്ടവരെ സേവിക്കുന്നതിലും അവരെ സാമൂഹ്യമായി ശാക്തീകരിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ടി. വി ബാബുവിന്റെ നിര്യാണം തന്നെ വേദനിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധഃസ്ഥിതരുടെ ഉന്നമനത്തിനായി നടത്തിയ അനേകം പ്രക്ഷോഭങ്ങളിലൂടെ അദ്ദേഹം സ്മരണീയനാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.