cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ചില ബാങ്കുകൾ ജപ്തിനടപടികളുമായി മുന്നോട്ട് പോകുന്നത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാ ജപ്തിനടപടികളും നിറുത്തിവയ്ക്കേണ്ടതാണ്. ഇക്കാര്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സംസാരിക്കും.സംസ്ഥാനത്തെ പുസ്തകക്കടകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും.

*വളം, വിത്ത്, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാം.

*സ്വകാര്യ ആശുപത്രികളുടെ വൈദ്യുതിനിരക്കും വെള്ളക്കരവും അടയ്ക്കേണ്ട തീയതികളിൽ മാറ്റം വരുത്തും. *നാളികേര സംഭരണത്തിന് സഹായകരമായ നിലപാടെടുക്കും.

*സർക്കസ് കലാകാരന്മാർക്ക് സഹായം നൽകും.

*.പഴകിയ മത്സ്യം കടൽമാർഗം എത്തിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കും.

*തെരുവിൽ കഴിയുന്നവർക്ക് കൂടുതൽ അഭയ കേന്ദ്രങ്ങളാരംഭിക്കും.

.*വീടുകളിൽ മീൻ വിതരണം ചെയ്യുന്ന സ്ത്രീകൾ ഹാർബറുകളിൽ നല്ല മീൻ വാങ്ങാനുള്ള പാസ് കിട്ടാതെ ബുദ്ധിമുട്ടുന്നത് പരിഹരിക്കും.

*ആറളം കൃഷിഫാമിൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പരിഹരിക്കും.

*തമിഴ്നാട്ടിലോ കേരളത്തിലോ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്ന ആംബുലൻസുകൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാറണം.

*നഗരസഭകളിൽ ശുചീകരണ, മാലിന്യസംസ്കരണ തൊഴിലാളികൾക്ക് ആവശ്യാനുസരണം യാത്രാപാസ് നൽകണം.

*സമൂഹ അടുക്കളകളിലെ ജൈവ, അജൈവ മാലിന്യങ്ങൾ നീക്കാൻ താൽക്കാലിക തൊഴിലാളികളെ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പാടാക്കണം. കൊവിഡ് കെയർ സെന്ററുകളിലും മാലിന്യസംസ്കരണവും നടപ്പാക്കണം.

*വടക്കൻ കേരളത്തിൽ ബീഡിത്തൊഴിലാളികൾക്ക് ഇലയും പുകയിലയും പണി തീർത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നിശ്ചിതകേന്ദ്രത്തിലെത്തിക്കാൻ അനുമതി നൽകും.