തിരുവനന്തപുരം: കെ.പി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.വി. ബാബുവിന്റെ നിര്യാണം വലിയ വേദനയും നഷ്ടവുമാണ് ഉണ്ടാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സാമുദായിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹത്തിന് തിളങ്ങാനായി. കെ.പി.എം.എസിന്റെ വളർച്ചയിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ബി.ഡി.ജെ.എസ് സ്ഥാപിച്ചപ്പോൾ മുതൽ അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ആത്മാർത്ഥതയും സത്യസന്ധതയുമുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.