തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടതായി മുഖ്യമന്ത്രി പറഞ്ഞു..അതീവ ഗുരുതരാവസ്ഥയിലായവർ ഉൾപ്പെടെ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് പൂർണ ആരോഗ്യത്തിലെത്തിക്കാൻ കഴിഞ്ഞു .
യു..കെയിൽ നിന്നുള്ള ഏഴ് പേരും,ഇറ്റലിയിൽ നിന്നുള്ള ഒരാളുമാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരെ ഉൾപ്പെടെ കേരളം ചികിത്സിച്ച് ഭേദമാക്കി... ഇതിൽ ഒരാൾക്ക് തിരുവനന്തപുരത്തെയും, ഏഴുപേർക്ക് എറണാകുളത്തെയും മെഡിക്കൽ കോളേജിലാണ് ചികിത്സ നൽകിയത്.
ആർ.സി.സി സേവനം
പ്രദേശികമായും
ലോക്ക്‌ഡോണിൻറെ പശ്ചാത്തലത്തിൽ ആർ.സി.സി.യിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്ക് ആശുപത്രി സേവനം പ്രാദേശികമായി ലഭ്യമാക്കു... ആരോഗ്യവകുപ്പും ആർ.സി.സിയും സംയുക്തമായാണ് ഇതിന്സംവിധാനം ഒരുക്കുന്നത്. തുടർപരിശോധന, മരുന്നുകൾ, സാന്ത്വന ചികിത്സ തുടങ്ങിയവ ആശുപത്രികളിൽ ലഭ്യമാക്കും. ഇത്തരം ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
ആർക്കും ചികിത്സ
നിഷേധിക്കില്ല
തമിഴ്‌നാട്ടിൽനിന്ന് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികൾ എത്തുന്നുണ്ട്. ചികിത്സ ആർക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ല. ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.