തിരുവനന്തപുരം : മാസ്‌ക് ഉപയോഗം വ്യാപിപ്പിക്കുമ്പോൾ ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണമെന്നതിൽ കൃത്യത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൻ 95 മാസ്‌ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കുമാണ് . മറ്റുള്ളവർ സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിച്ചാൽ മതി. ഇത് കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയണം. സംസ്ഥാനത്ത് ഇന്നലെ 1023 പേർക്ക് രക്തം നൽകി. 4596 ഫയർ ആൻറ് റെസ്‌ക്യു, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്തദാനത്തിന് സന്നദ്ധത അറിയിച്ചു.
321 പേർക്ക്
നിയമന ഉത്തരവ്
നഗരസഭകളിൽ ഒഴിഞ്ഞുകിടന്ന 321 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള നിയമന ഉത്തരവ് നൽകി..