തിരുവനന്തപുരം:കോവിഡ് വ്യാപകമായതോടെ ദുരിതം അനുഭവിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും ഇ​-മെയിൽ നിവേദനം നൽകി.

അവിടെ മലയാളികളും മറ്റു സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരും ഭക്ഷണവും മരുന്നും ഐസൊലേഷനും ചികിത്സയും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. അതത് രാജ്യങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട് ഇവർക്ക് സുരക്ഷയും ചികിത്സയും ഒരുക്കണം.