തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മിഷൻ പിരിച്ചുവിടണമെന്നതുൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കയച്ച കത്തിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മറുപടി. 'ചെലവ് ചുരുക്കും, അത് പക്ഷേ പ്രതിപക്ഷനേതാവ് കാണുന്ന രീതിയിലാവില്ലെന്ന് മാത്രം'- മുഖ്യമന്ത്രി വ്യക്തമാക്കി.