തിരുവനന്തപുരം: ഡൽഹിയിൽ കൊവിഡ് വാർഡുകളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്ക് താമസിക്കാനായി ഡൽഹി കേരളാഹൗസ് വിട്ടുകൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഡൽഹിയിൽ ഇതിനകം 12 നഴ്സുമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വാർഡിൽ സേവനമനുഷ്ഠിക്കുന്ന നഴ്സ്മാർക്ക് ജോലി കഴിഞ്ഞു മടങ്ങിയെത്തിയാൽ ഐസൊലേഷൻ സൗകര്യം വേണം. ജോലി ചെയ്യുന്നവർക്ക് പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ അടക്കമുള്ള സുരക്ഷാ സൗകര്യം ഉറപ്പ് വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.