തിരുവനന്തപുരം:ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് സേനയ്ക്ക് ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ നൽകി. ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ റാപിഡ് എപിഡെമിക് കൺട്രോൾ സെല്ലിന്റെ (ഹോമിയോപ്പതി വകുപ്പ് ) നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലാണ് മരുന്ന് എത്തിച്ചു നൽകിയത്.തിരുവനന്തപുരത്തെ സിറ്റി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബൽറാം കുമാർ ഉപാദ്ധ്യായയും റൂറൽ ആസ്ഥാനത്ത് അശോകനും ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ഡോക്ടർ ആനന്ദ്,ട്രഷറർ ഡോക്ടർ റസൽ,ഡോക്ടർ രമേശ്,ഡോക്ടർ യഹിയ എന്നിവർ സന്നിഹിതരായിരുന്നു.