തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി , യു.എ.ഇ എന്നിവിടങ്ങളിലുള്ള ഒരുകൂട്ടം വിദ്യാർത്ഥികൾ മൊബൈൽ ഫോണിലെ സൂം എന്ന ആപ്ലിക്കേഷൻ വഴി ഐക്യരാഷ്ട്രസഭ മാതൃകയിലുള്ള വീഡിയോ കോൺഫറൻസ് സമ്മേളനം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ച് എഴുപതോളം പേർ പങ്കെടുത്തു. ആഷ്ലി പ്ളാസിഡ് എന്ന വിദ്യാർത്ഥിയാണ് ഇതിന് നേതൃത്വം നൽകിയത്. എം.യു.എൻ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ലോകരാജ്യങ്ങളെക്കുറിച്ചുള്ള അറിവ് വർദ്ധിക്കുമെന്ന് ആഷ്ലി പ്ളാസിഡ് പറഞ്ഞു. തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ കൃഷ്‌ണപ്രസാദ് അറോറയും ആനന്ദ് ഗോപാലുമാണ് കോൺഫറൻസിൽ പങ്കെടുത്തത്.