തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കുന്നവരെ പാർപ്പിക്കാൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് സൗജന്യമായി നൽകുന്ന 'ഇഗ്ലൂ ലിവിംഗ് സ്പേസ്' ഇന്ന് കൈമാറും. രാവിലെ 10.30ന് തൃശൂർ ആറ്റൂരിലെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിൽ വച്ച് ഡോ. ബോബി ചെമ്മണ്ണൂരാണ് കൈമാറുന്നത്. തൃശൂർ ഡി.എം.ഒ ഏറ്റുവാങ്ങും. ഒരു മുറിയിലെ എല്ലാ സംവിധാനങ്ങളുമൊരുക്കിയാണ് ലിവിംഗ് സ്പേസ് തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉപയോഗിക്കാം. പോർട്ടബിൾ റൂം വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.