nurse

മുംബയ്: മുംബയിൽ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബയില്‍ മൂന്ന് ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. നഴ്സുമാര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് മഹാരാഷ്ട്രയുടെ ആരോഗ്യമേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം മുംബയ്, ഇന്‍ഡോര്‍, പുണെ, എന്നീ നഗരങ്ങളിൽ മരണനിരക്ക് കൂടുകയാണ്. മുംബയില്‍ ഇതുവരെ 55പേര്‍ മരിച്ചു. ഇന്‍ഡോറില്‍ 23 പേര്‍ മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം 235ആയി. പുണെയില്‍ 25പേരാണ് ഇതുവരെ മരിച്ചത്, ആകെ രോഗികളുടെ എണ്ണം 209ല്‍ എത്തി.