മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിന്റ എ.ജെ.എക്സ് സ്മാർട്ട് ബാങ്കിംഗ് സംവിധാനത്തിലൂടെ നാട്ടിലേക്ക് വേഗത്തിൽ പണം അയക്കാനുള്ള തിരക്കേറുന്നു. ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇതിലൂടെ പണം അയക്കാൻ മലയാളികളടക്കം കാത്ത് നിൽക്കുകയാണ്. അൽ ജദീദിന്റ പേരിൽ ബാങ്ക് മസ്‌കറ്റ്, എൻ.ബി.ഒ, ബാങ്ക് ദോഫാർ എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയോ സി.ഡി.എം വഴി ഡെപ്പോസിറ്റ് കൈമാറുകയോ ചെയ്യാം.
പണം നിക്ഷേപിച്ചതിന്റെയും പണം അയക്കേണ്ട അക്കൗണ്ടിന്റെയും വിവരങ്ങൾ അടുത്തുള്ള അൽ ജദീദ് എക്സ്ചേഞ്ചിന്റ നമ്പരിൽ വാട്സാപ്പ് വഴിയോ ഇ-മെയിൽ വഴിയോ അറിയിക്കാം. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പ് വിനിമയ നിരക്ക് ഉൾപ്പെടെ അടുത്തുള്ള ബ്രാഞ്ചിലെ നമ്പരിൽ വിളിച്ച് വ്യക്തത വരുത്തണം. വിവരങ്ങൾ പരിശോധിച്ചശേഷം കുറഞ്ഞ സമയത്തിനുള്ളിൽ പണം നാട്ടിലെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഇതിനായി ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ദോഫാർ: 92625398, ശർഖിയ്യ: 98049112, ബാത്തിന: 99102409, മസ്‌കത്ത് ഉൾപ്പടെ മറ്റു മേഖലകൾ: 91455455.