vatt

പാറശാല: കോവില്ലൂർചെപ്പള്ളി കാവിനുള്ളിൽ നിന്നും വാറ്റുപകരണങ്ങൾ കണ്ടെത്തി. കാവിനുള്ളിൽ വ്യാജ വാറ്റ് നടക്കുന്നതായി സി.ഐ ശ്രീകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കോവില്ലൂർ പാലത്തിൽ നിന്ന് 35 മിനിറ്റ് നടന്നാലെ ചെപ്പള്ളി കാവിനുള്ളിൽ എത്താനാകൂ.കോവില്ലൂരിൽ നിന്ന് എസ്.ഐ സതീഷ്‌ശേഖറിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെ യാത്ര ആരംഭിച്ചപ്പോൾ തന്നെ വാറ്റ്‌കേന്ദ്രത്തിൽ വിവരം ലഭിച്ചു. വാറ്റിലേർപ്പെട്ട സംഘം കോടക്കലം കമഴ്ത്തിയശേഷം മുങ്ങി. ചെപ്പള്ളി കാവിനുള്ളിൽ നിന്നും ചാരായ നിർമ്മാണത്തിനാവശ്യമായ വാറ്റ് ഉപകരണങ്ങൾ മുഴുവനും പൊലീസ് പിടിച്ചെടുത്തു. വെള്ളറട പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളായ ഷിബു, അരുൺ, അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.